Saturday 14 November 2015

എച്ച് എസ് എസ് റ്റി ജൂനിയര്‍ പ്രമോഷന്‍ - ഒഴിവു വരുന്ന തസ്തികളിലേക്ക് റാങ്ക് ലിസ്റ്റില്‍ നിന്ന് ഉടനെ തന്നെ നിയമനം നടത്തുക

    എച്ച് എസ് എസ് റ്റി ജൂനിയര്‍  ആയി ഹയര്‍ സെക്കന്‍ററി വിദ്യഭ്യാസ വകുപ്പില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ പ്രമോഷനായുള്ള ഉത്തരവ് ഇറങ്ങിയിരിക്കുകയാണ്. പ്രസ്തുത ഒഴിവുകളിലേക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്ന് ഉടനെത്തന്നെ നിയമനം നടത്താന്‍ ശക്തമായ സമ്മര്‍ദ്ദം തന്നെ ഗവണ്‍മെന്‍റില്‍ ചെലുത്തേണ്ടി വരും. ഇതിനായി ഉടന്‍ തന്നെ ഡയറക്ടറെ കണ്ട് നിവേദനം സമര്‍പ്പിക്കേണ്ടതുണ്ട്.


Sunday 1 November 2015



എച്ച്.എസ്.എസ്.റ്റി സീനിയര്‍, ജൂനിയര്‍ തസ്തികയിലേക്കുള്ള നിയമന ഉത്തരവ് വന്നിരിക്കുന്നു. വിവിധ കാരണങ്ങളാല്‍ ജോലി നിരസിക്കുന്ന ഉദ്യേഗാര്‍ത്ഥികളെ നേരത്തെ കണ്ടെത്തി എന്‍ ജെ ഡി റിപ്പോര്‍ട്ട് ചെയ്യിച്ചാല്‍, ആ ഒഴിവുകളിലേക്കുള്ള നിയമനം പെട്ടെന്നാക്കാന്‍ കഴിയും. അവരെക്കൊണ്ട് മറ്റ് തസ്തികളിലേക്കുള്ള റിലിങ്ക്വിഷും വാങ്ങിക്കാം. 


 തിലേക്ക് നിയമന ഉത്തരവു കിട്ടിയവരുമായി ആശയവിനിമയം നടത്താനായി, നിയമനം ലഭിച്ചവരുടെ ജില്ല തിരിച്ചുള്ള ഒരു ലിസ്റ്റ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നതു കൊണ്ട് ഈ പിഡിഎഫ് പാസ് വേഡ് സുരക്ഷിതമാക്കിയതാണ്. പാസ്സ വേഡ് നമ്മുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ബന്ധപ്പെട്ടാല്‍ ലഭിക്കും....ഇപ്പോള്‍  തന്നെ നാം ഒരു വര്‍ഷം വൈകിയിരിക്കുന്നു..


 ര്‍ക്കുക - റാങ്ക് ലിസ്റ്റു വരുന്നതിനു മുമ്പു തന്നെ നിലവിലുണ്ടായിരുന്ന ഒഴിവുകളാണ് ഒരു വര്‍ഷം വിവിധ കാരണങ്ങള്‍ പറഞ്ഞു വൈകിച്ചിരിക്കുന്നത്..നമുക്ക് മുമ്പില്‍ ഒരുപാട് ജോലികളുണ്ട് ഉണര്‍ന്നു പ്രവര്‍ത്തിക്കുക.





ഈ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ തയ്യാറുള്ള ഉദ്യോഗാര്‍ത്ഥികളും. ഡോക്യുമെന്‍റ് ഓപ്പണ്‍ ചെയ്യാന്‍ പാസ് വേഡ് ആവശ്യമുള്ളവരും  താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

9446892031, 9946157666


Tuesday 20 October 2015

ഹയര്‍ സെക്കണ്ടറി അധ്യാപക നിയമനങ്ങള്‍ ത്വരിതപ്പെടുത്താന്‍ യോജിച്ച് പോരാടുക.....................



 കേരളത്തില്‍ പി.എസ്.സി നിയമനങ്ങള്‍ നേടണമെങ്കില്‍ പഠിച്ച് പരീക്ഷയെഴുതിയാല്‍ മാത്രം പോര ഉദ്യോഗാര്‍ത്ഥികളുടെ നിരന്തരമായ നിയമപ്പോരാട്ടങ്ങളും കൂടി അനിവാര്യമാണെന്ന ഗതികേടിലെത്തിയിരുക്കുകയാണ് ഉദ്യോഗാര്‍ത്ഥിസമൂഹം 

  എച്ച്.എസ്.എസ്.റ്റി രസതന്ത്രം റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ത്ഥികളുടെ ഇത്തരം പരിശ്രമങ്ങള്‍ക്ക് കരുത്ത് പകരുകയാണ് ഈ ബ്ലോഗിന്‍റെ ലക്ഷ്യം..

  ഹോം പേജ് കൂടാതെ രണ്ട് പേജുകളാണ് നിലവിലുള്ളത്. സ്ററാറ്റിറ്റിക്സ് എന്ന പേജില്‍ കേരളത്തിലെ ഹയര്‍സെക്കന്ററി, വൊക്കേഷനല്‍ ഹയര്‍സെക്കന്ററി സ്കൂളുകളിലെ ക്രിയേറ്റ് ചെയ്ത പോസ്റ്റുകളുടെ വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഡൗണ്‍ലോഡില്‍ ഫോമുകളും, റാങ്ക് ലിസ്റ്റുകളും ഉള്‍പ്പെടുത്താവുന്നതാണ്. (മൊബൈലില്‍ പേജുകള്‍ ലഭിക്കാന്‍ ഹോംപേജിനടുത്ത് കാണുന്ന ത്രികോണാകൃതിയില്‍ കാണുന്ന പോപ്പപ്പ് സിംബല്‍ സെലക്റ്റ് ചെ്യ്യുക)

    അഭിപ്രായങ്ങള്‍ കമന്റില്‍ രേഖപ്പെടുത്തുമല്ലോ............